photo
ആയൂർ ഗവ. ജവഹർ സ്കൂളിലെ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് തേവന്നൂർ കുരിക്കോട് ജംഗ്ഷന് സമീപം നിർമ്മിച്ച പൂന്തോട്ടത്തിന് സമീപം

അഞ്ചൽ: മാലിന്യങ്ങൾ കുന്നുകൂടി കിടന്നിടം വൃത്തിയാക്കി പൂന്തോട്ടം നിർമ്മിച്ച് ആയൂർ ഗവ. ജവഹർ ഹൈസ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ്. തേവന്നൂർ കൂരിക്കാട്ട് ജംഗ്ഷന് സമീപമാണ് സ്നേഹാരാമം എന്നപേരിൽ മാലിന്യം നീക്കി പൂന്തോട്ടം നിർമ്മിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഇളമാട് ഗ്രാമപഞ്ചായത്ത് അംഗം ആർ.ഹിരൺ നിർവഹിച്ചു. പൂന്തോട്ടം തുടർന്നും പരിപാലിക്കുമെന്ന് ഹിരൺ പറഞ്ഞു. തേവന്നൂർ ഗവ.എൽ.പി.എസിൽ നടന്നുവന്ന എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് സനേഹാരാമം പദ്ധതി നടപ്പാക്കിയത്. പ്രിൻപ്പൽ എം.ദീപാകുമാരി, പി.ടി.എ പ്രസിഡന്റ് മനോജ് കുമാർ, മുൻ പ്രസിഡന്റ് ബി.മുരളി, പ്രോഗ്രാം ഓഫീസർ ആർ.എസ്.ഷീബ, സന്തോഷ് കുമാർ, മഹേഷ് കുമാർ, മനുമോൾ, രേഖ, ശ്രീലത, പ്രിയ, രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.