
കൊല്ലം: ജില്ലയിലെ 22 ഓളം സി.ബി.എസ്.ഇ വിദ്യാലയങ്ങളുടെ കൂട്ടായ്മയിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ ജില്ലാ സഹോദയ സ്പോർട്സ് മീറ്റിൽ 165 പോയിന്റോടെ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി.
115 പോയിന്റുമായി കരവാളൂർ ഓക്സ്ഫോർഡ് സെൻട്രൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. അണ്ടർ 18 കാറ്റഗറിയിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളും
അണ്ടർ 16 കാറ്റഗറിയിൽ ഓസ്ഫോർഡ് സെൻട്രൽ സ്കൂളും അണ്ടർ 14 കാറ്റഗറിയിൽ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ അമ്പലംകുന്നും
ചാമ്പ്യൻഷിപ്പുകൾ നേടി.
അണ്ടർ 18 ആൺകുട്ടികളിൽ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ നിരഞ്ജൻ ദാസും
പെൺകുട്ടികളുടെ വിഭാഗത്തിൽ ഇതേ സ്കൂളിലെ തന്നെ സൂസൻ ജേക്കബും വ്യക്തിഗത ചാമ്പ്യന്മാരായി.
വിജയികൾക്ക് കണ്ണനല്ലൂർ എസ്.എച്ച്.ഒ വി.വിജയകുമാർ ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. ഡി.പൊന്നച്ചൻ, സ്കൂൾ മാനേജർ സുരേഷ് സിദ്ധാർത്ഥ എന്നിവരും മറ്റ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.