jjj
കുമരൻചിറ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന പറയിടീൽ

ശാസ്താംകോട്ട: കുമരൻചിറ ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള പറയിടീലിന് തുടക്കമായി. പതിനാലു കരകളിലായി നടക്കുന്ന ' പറയക്കെഴുന്നള്ളത്ത് ഫെബ്രുവരി 5ന് സമാപിക്കും. കരക്രമത്തിലാണ് പറയ്ക്കെഴുന്നള്ളത്ത്. തീയതി, കര എന്നക്രമത്തിൽ 9 മുതൽ 11വരെ മൈനാഗപ്പള്ളി, 12ന് ഇടവനശ്ശേരി, 13ന് ഇടവനശ്ശേരി കിഴക്ക്, 14,15 കിടങ്ങയം കന്നിമേൽ, 16,17 കിടങ്ങയം നടുവിൽ, 18,19 പള്ളിശ്ശേരിക്കൽ, 20ന് പള്ളിശ്ശേരിക്കൽ കിഴക്ക്, 21, 22, 23 കിടങ്ങയം വടക്ക്, 24ന് ഇരവിച്ചിറ പടിഞ്ഞാറ്, 25, 26 ഇരവിച്ചിറ നടുവിൽ, 27ന്‌ ഇരവിച്ചിറകിഴക്ക്, 28, 29 തൃക്കുന്നപ്പുഴ വടക്ക്, 30, 31 തൃക്കുന്നപ്പുഴ തെക്ക് ഫെബ്രുവരി 1, 2, ഇഞ്ചയ്‌ക്കാട്, 3, 4, 5, ആയിക്കുന്നം. താലപ്പൊലി ഉത്സവം ഫെബ്രുവരി 6ന് തുടങ്ങി 9ന് സമാപിക്കും. ഉത്സവം ഫെബ്രുവരി 20ന് നടക്കും.