photo
ഭാമ രഞ്ജിത്ത് ഗുരു കാഥിക ജെ.എസ്.ഇന്ദുവിനൊപ്പം

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ കുന്നിക്കോട് ആവണീശ്വരം എ.പി.പി.എം.വി എച്ച്.എസ്.എസിലെ ഭാമ രഞ്ജിത്തിന് എ ഗ്രേഡ്. ഭക്ഷണം നൽകാൻ ഇല്ലാത്തതിനാൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തേണ്ടിവന്ന ഒരമ്മയുടെ കഥയാണ് 'അമ്മയുടെ സ്വാതന്ത്ര്യം' എന്ന പേരിൽ ഭാമ പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്പ് നേടിയ കാഥിക ജെ.എസ്.ഇന്ദുവാണ് ഭാമയുടെ ഗുരു. കുന്നിക്കോട് കല്ലുവിള വീട്ടിൽ രഞ്ജിത്ത്.കെ.നടേശന്റെയും കെ.ഒ.അംബികയുടെയും മകളാണ് ഭാമ.