കരുനാഗപ്പള്ളി: സംസ്ഥാന കലോത്സവത്തിൽ എച്ച്.എസ് വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ ഈ വർഷവും വെന്നിക്കൊടി പാറിച്ച് ജോൺ എഫ് കെന്നഡിയിലെ കുട്ടികൾ. ഈ വിജയത്തിന് ഇരട്ടി മധുരമുണ്ട്. കഴിഞ്ഞ വർഷം കോടതി വിധി സമ്പാദിച്ച് അപ്പീലിലൂടെ സംസ്ഥാനത്ത് എ ഗ്രേഡ് കരസ്ഥമാക്കുവാൻ ടീമിന് കഴിഞ്ഞിരുന്നു. ഈ വർഷം സബ് ജില്ലയിൽ വഞ്ചിപ്പാട്ട് വിധിയിലെ അപാകത ആരോപിച്ച് കലോത്സവം നിറുത്തി വപ്പിച്ച സംഭവം പോലും ഉണ്ടായി. സ്വാതിക സന്തോഷ്,നവീര,ഗൗരി കൃഷ്ണ,തുഫൈല നസ്‌റിൻ,ഷാഹിന,ഭദ്രശ്ര,ജാസ്‌ന,നാജിയ,അനന്യ അനൂപ്,അൻസില ഹുസൈൻ എന്നിവരായിരുന്നു ടീമിൽ ഉണ്ടായിരുന്നത്