
കുണ്ടറ: ടോട്സ് എൻ ടോയ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 10-ാം വാർഷികാഘോഷം മുൻ മന്ത്രി ജെ.മേഴ്‌സി കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കിഡ്സ് ഏജ് പത്രം ദേശീയത തലത്തിൽ നടത്തിയ സർവേയിൽ മികച്ച 100 സ്‌കൂളുകളുടെ പട്ടികയിൽ ഇടംനേടിയ ടോട്സ് എൻ ടോയ്സ് സ്കൂളിനുള്ള ഉപഹാരം മേഴ്‌സികുട്ടി അമ്മയിൽ നിന്നു സ്കൂൾ ഡയറക്ടർ വിനോദും പ്രിൻസിപ്പൽ കീർത്തനയും ഏറ്റുവാങ്ങി. നാടക രചയിതാവ് അഡ്വ. മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. തിലകൻ പുരസ്കാര ജേതാവ് കെ.പി.എ.സി ലീലാകൃഷ്ണൻ മുഖ്യാതിഥിയായി. സ്കൂൾ ഡയറക്ടർ ആർ.വിനോദ്, സ്കൂൾ പ്രിൻസിപ്പൽ വി.കീർത്തന, വൈസ് പ്രിൻസിപ്പൽ ആതിര ഗോപാൽ, പി.ടി.എ പ്രസിഡന്റ് വി.ദീപു, ജി.ജയപാൽ, അദ്ധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.