
കൊല്ലം: അയത്തിൽ വി.വി.വി.എച്ച്.എസ് സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപീകരണ യോഗം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അരുൺ ശങ്കർ അദ്ധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി.ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
കൗൺസിലർമാരായ നസീമ ശിഹാബ്, അനീഷ്‌കുമാർ, സജീവ്, പ്രിൻസിപ്പൽ പത്മകുമാർ, എച്ച്.എം സജിത, പി.ടി.എ പ്രസിഡന്റ് അൻസർ, നൗഷാദ് യൂനുസ്, ഗണേശ്, മനോജ്, നസീമുദ്ദീൻ, രാജീവ് പാലത്തറ, രഞ്ജിത്ത്, ബൈജു കൂനമ്പായിക്കുളം, ബാബു, അഷറഫ് വടക്കേവിള, ബദറുദീൻ തുടങ്ങിയവർ സംസാരിച്ചു. ശതാബ്ദി ആഘോഷ പരിപാടികൾക്കായി 151 അംഗ സ്വാഗത സംഘത്തിനും രൂപം നൽകി.