nadakrav
ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച നാടകരാവ് 2024 ന്റെ സമാപന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ചതിൽ നാടകത്തിന് പ്രധാന പങ്കുണ്ടെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ അഭിപ്രായപ്പെട്ടു. ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാല സംഘടിപ്പിച്ച നാടകരാവ് 2024 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വരവിള ഹുസൈൻ നാടകരാവ് അവലോകനം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വസന്താ രമേശ്, അനിൽ എസ്. കല്ലേലിഭാഗം, കവികളായ ഉത്തരക്കുട്ടൻ, നന്ദകുമാർ വള്ളിക്കാവ്, ജി. ബിജു, സാംസ്കാരിക പ്രവർത്തകരായ എസ്. ശ്രീകല, കലാലയം ബാബു, ആർ. അഭിലാഷ്, എസ്. ഷിഗു, അനു അശോക്, കെ.വി.സൂര്യകുമാർ തുടങ്ങിയവർ സംസാരിച്ചു. നവാഗത നാടകരചയിതാവിനുള്ള സി.ആർ. മനോജ് സ്മാരക പുരസ്കാരം ജീവൻ സാജിന് നാടക സിനിമ സീരിയൽ താരം പയ്യന്നൂർ മുരളി നൽകി.ഗ്രന്ഥശാല സെക്രട്ടറി കെ.ആർ.വത്സൻ സ്വാഗതവും ലൈബ്രേറിയൻ എസ്.ഗിരിജ നന്ദിയും പറഞ്ഞു.