ഓച്ചിറ: കേബിൾ ടീവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സി.ഒ.എ) പതിനാലാമത് സംസ്ഥാന -ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മോഹൻദാസ് നഗറിൽ (ശ്രീലക്ഷ്മി റസിഡൻസി, ചൂനാട്) നടന്ന ഓച്ചിറ മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി പി.ബി.സുരേഷ് ഉദ്‌ഘാടനം ചെയ്തു. മേഖല ആക്ടിംഗ് പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പി.ജയരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ ജോയിന്റ് സെക്രട്ടറി ആർ.മനു സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി ബി.അഫ്സൽ പ്രവർത്തന റിപ്പോർട്ടും മേഖല ട്രഷറർ വൈ.അബ്ദുൽ ലത്തീഫ് സാമ്പത്തിക റിപ്പോർട്ടും ഓഡിറ്റർ എ.സുലൈമാൻകുഞ്ഞ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി മുരളീകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്.എസ് .പിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനിൽ മണിമന്ദിരം, സുരേഷ് ബാബു, സാജൻ, സുരേഷ് കലയം, ജില്ലാ പ്രസിഡന്റ് ലുലു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി.വിനോദ്‌കുമാർ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ആർ.അനു (പ്രസിഡന്റ്), പി.ജയരാജ് (വൈസ് പ്രസിഡന്റ്), എം.രാധാകൃഷ്ണൻ (സെക്രട്ടറി), ജി.ഉദയൻ(ജോയിന്റ് സെക്രട്ടറി), വൈ.അബ്ദുൽ ലത്തീഫ് (ട്രഷറർ) എന്നിവരടങ്ങുന്ന 9 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും 14 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.