കൊല്ലം: എറണാകുളത്ത് 25, 26 തീയതികളിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഇന്റർ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാൻ 13ന് പോരുവഴി ഗവ. എച്ച്.എസ്.എസിൽ സെലക്ഷൻ ട്രയൽ നടക്കും. ഓരോ സ്കൂളിൽ നിന്നും മൂന്ന് പേരടങ്ങുന്ന എത്ര ടീമുകൾക്കും പങ്കെടുക്കാം. എൽ.കെ.ജി മുതൽ നാലാം ക്ലാസ്, എട്ടാം ക്ലാസ്, പ്ലസ് ടു എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരം. ഓരോ കാറ്റഗറിയിലെയും വിജയികളായ മൂന്ന് ടീമുകളെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കും. ജില്ലാതല വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും ലഭിക്കും. കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും ട്രോഫിയുണ്ട്. പ്രായം തെളിയിക്കുന്ന രേഖ, സ്കൂൾ തിരിച്ചറിയൽ കാർഡ് എന്നിവ ഹാജരാക്കണം. രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. ഫോൺ: 9846980656, 7558070829.