പുനലൂർ: ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം നടത്തി. വിദ്യാർത്ഥികളിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബി.ആർ.സിയിൽ നിന്ന് ബഡിംഗ് റൈറ്റേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തക ശേഖരണം താലൂക്ക് ലൈബ്രററി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ.സുമം,ബഡിംഗ് റൈറ്റേഴ്സ് ചാർജ്ജും സ്കൂൾ അദ്ധ്യാപികയുമായ രശ്മി രാജ്, അദ്ധ്യാപികമാരായ ബിന്ദു, മീര, സുജ തുടങ്ങിയവർ സംസാരിച്ചു.