viksana-
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് പി. ലൈല ബീവി നിർവഹിക്കുന്നു

കുളത്തൂപ്പുഴ : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഈ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വികസന സെമിനാർ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാ ബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. തുഷാര അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ.സുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ചന്ദ്രകുമാർ, ഷീജറാഫി, ശോഭന വാർഡ് അംഗങ്ങൾ, സെക്രട്ടറി ഷിബു കുമാർ, അങ്കണവാടി ആശാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.