hindi-
കരുനാഗപ്പള്ളി ഗവ.മോഡൽ സ്കൂളിൽ നടന്ന ലോക ഹിന്ദി ദിനാചരണത്തിൽ ഹയർ സെക്കൻഡറി ഹിന്ദി അദ്ധ്യാപിക വി.പത്മിനിയെ ഹെഡ്മാസ്റ്റർ അനിൽ കുമാർ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ഗവ.മോഡൽ സ്കൂളിൽ ലോക ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹയർ സെക്കൻഡറി ഹിന്ദി അദ്ധ്യാപിക വി.പത്മിനിയെ ഹെഡ്മാസ്റ്റർ അനിൽ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

ലോക ഹിന്ദി ദിനത്തോടനുമ്പന്ധിച്ച് നടത്തിയ വിവിധ സാഹിത്യ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം ഡെപ്യുട്ടി എച്ച്.എം ശ്രീലത നിർവഹിച്ചു. അദ്ധ്യാപകരായ മുഹമ്മദ് സലിം ഖാൻ, സന്ധ്യദേവി, പ്രിയ,ഷെമി, അനീഷ എന്നിവർ സംസാരിച്ചു.