
പരവൂർ: എസ്.എൻ.വി ജി.എച്ച്.എസിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂൾ പി.ടി.എയുടെയും നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധികരിച്ച 'നക്ഷത്രങ്ങളുടെ പള്ളിക്കൂടം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം പാർഥിവി പി.ആര്യ ആദ്യപുസ്തകം ഏറ്റുവാങ്ങി. കവി വാക്കനാട് സുരേഷ് പുസ്തകം പരിചയപ്പെടുത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് സുവർണൻ പരവൂർ അദ്ധ്യക്ഷനായി ചടങ്ങിൽ പ്രധാന അദ്ധ്യാപിക എസ്.പ്രീത സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എ.സാജൻ പി.ടി.എ വൈസ് പ്രസിഡന്റ് ബൈജു. സ്റ്റാഫ് സെക്രട്ടറി കർമ്മ രാജേന്ദ്രൻ. വിദ്യാരംഗം ചുമതലയുള്ള ബിന്ദു, ഷാലി
എസ്.മോഹൻ, സ്കൂൾ ലീഡർ അലീഡ എന്നിവർ സംസാരിച്ചു. രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.