കൊല്ലം: ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 17 ന് അഭിമുഖം നടക്കും. എസ്.എസ്.എൽ.സി, പ്ലസ്​ടു, അല്ലെങ്കിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ രാവിലെ 10.30ന് 3 ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം.