dcc-

കൊല്ലം: മഹാത്മ ഗാന്ധിജി വിഭാവനം ചെയ്ത മതേതര ജനാധിപത്യ ഭാരതം നിലനിറുത്താൻ ഒരോ പൗരൻമാരും പ്രതിജ്ഞയെടുക്കേണ്ട കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് കെ.പി.സി.സി ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബി.ജെ.പി.യുടെ ഫാസിസ്റ്റ് അജണ്ടക്കെതിരെ ഒരോ ഭാരതീയനും ഉണരണമെന്ന് യോഗം അഭ്യർത്ഥിച്ചു. ഗാന്ധിദർശൻ സമിതി ജില്ലാ നേതൃക്യാമ്പ് ചാത്തന്നൂരിൽ 21ന് നടത്താൻ യോഗം തിരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഹെൻട്രി അദ്ധ്യക്ഷനായി. മുനമ്പത്ത് ഷിഹാബ്, ബാബുജി പട്ടത്താനം, വർഗീസ് മാത്യു കണ്ണാടി, ബൈജു ആലുമൂട്ടിൽ, ആർ.സുമിത്ര, പാരിപ്പള്ളി വിനോദ്, മധു കവി രാജൻ എന്നിവർ സംസാരിച്ചു.