അ‌ഞ്ചൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ കള്ളക്കേസ് ചമച്ച് ജയിലിലടച്ചു എന്നാരോപിച്ച് കോൺഗ്രസ് ഇടമുളയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള, ഡി.സി.സി ജനറൽ സെക്രട്ടറി അമ്മിണി രാജൻ, യു.ഡി.എഫ് ചെയർമാൻ കടയിൽ ബാബു, ആയൂർ ഗോപിനാഥ്, പ്രസാദ് കോടിയാട്ട്, എം. ബുഹാരി, കെ.സി. എബ്രഹാം, സാമുവേൽ തോമസ്, വിളയിൽ കുഞ്ഞുമോൻ, സുജ തോമസ്, വത്സല തങ്കച്ചൻ, ദിവ്യാ സുമൻ, ജോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.