കൊല്ലം: ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കുന്നതിനും 'തന്മാത്ര' വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള മെഗാ കാമ്പയിനിൽ ജില്ലയിലെ നാഷണൽ സർവീസ് സ്കീം വോളണ്ടിയ‌മാരുടെ സേവനം ഉറപ്പുവരുത്തുന്നതിനായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും വോളണ്ടിയമാർക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി കളക്ടറേറ്റ് സെമിനാർ ഹാളിൽ ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പിന്റെയും സോഷ്യൽ സെക്യൂരിറ്റി മിഷന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഹരികുമാരൻ നായർ, എൻ.എസ്.എസ് റീജിയണൽ കോഓർഡിനേറ്റർ ബിനു, നാഷണൽ സർവീസ് സ്കീം ജില്ലാ കോഓർഡിനേറ്റർ എസ്.രതീഷ്, പാരിപ്പള്ളി മെഡിക്കൽ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.മാനോ, ശ്രീനാരായണ വനിതാ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ദേവിപ്രിയ, സാമൂഹ്യനീതി വകുപ്പ് ജില്ലാ കോഓർഡിനേറ്റർ എ.എൻ.നസറുദ്ദീൻ, എം.എസ്.സജിത എന്നിവർ പരിശീലന പരിപടിക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും പ്രോഗ്രാം ഓഫീസർമാരും നാഷണൽ സർവീസ് സ്കീം വോളണ്ടിയമാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.