kpsta-

കൊല്ലം: ക്ഷാമബത്ത നൽകാൻ തങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിൽ സംസ്ഥാന സർക്കാർ വാദിച്ചത് അപക്വവും അവസരവാദപരവുമായ നിലപാടാണെന്ന് ഡി.സി.സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, വി. മധുസൂദനൻ, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ്‌ എ. നസീംബീവി, എം. സുജയ്, കെ. ചന്ദ്രശേഖരൻ പിള്ള, ജി. ബാലചന്ദ്രൻ പിള്ള, കെ. രാജേന്ദ്രൻ, എസ്. ഗോപാലകൃഷ്ണപിള്ള, ജി. സുന്ദരേശൻ, എ. മുഹമ്മദ്‌ കുഞ്ഞ്, ജി. യശോധരൻ പിള്ള, കെ. ഷാജഹാൻ, ഡി. അശോകൻ, എൽ. ശിവപ്രസാദ്, ജി അജിത് കുമാർ, എൻ സോമൻ പിള്ള ജി രാമചന്ദ്രൻ പിള്ള,ആർ മധു,സി എം മജീദ്, പട്ടരുവിള വിജയൻ, ആർ രാജശേഖരൻ പിള്ള, ജി ദേവരാജൻ, എസ്. വിജയകുമാരി, എസ്. സരളകുമാരിയമ്മ, സി. ഗോപിനാഥപ്പണിക്കർ, ആർ. പ്രഫുല്ലചന്ദ്രൻ നായർ, എ. ബഷീർ, വർഗീസ് പി.എം. വൈദ്യൻ, കെ.ജി. ജയചന്ദ്രൻ പിള്ള, ടി​.ജി. വർഗീസ്, ഡി. രാധാകൃഷ്ണൻ, ജെ. ബെൻസി ജെറോം, സി.ആർ. രാധാകൃഷ്ണപിള്ള, ആർ.വിജയൻ പിള്ള, വി. മധുസൂദനൻ എന്നിവർ സംസാരി​ച്ചു.