കൊല്ലം: കേരള റവന്യു ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് കെ.ഡാനിയേൽ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ്, കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി. ഗോപകുമാർ, ബി. ശ്രീകുമാർ, ജി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് ജെ.ജെ. സതീഷ് അദ്ധ്യക്ഷത വഹിക്കും. വി. മിനി രക്തസാക്ഷി പ്രമേയവും എ.സജില അനുശോചന പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി. സുമോദ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി

ആർ. സുഭാഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. ബിനീഷ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. എസ് .ജേക്കബ് സ്വാഗതവും എസ്. സുജിത് നന്ദിയും പറയും.