കൊല്ലം: കൊല്ലം സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരെ ചിത്രരചനാ മത്സരം 13ന് രാവിലെ 9ന് എ.ആർ ക്യാമ്പിന് സമീപമുള്ള നെഹ്‌റു പാർക്കിൽ നടക്കും. 'ജീവിതമാണ് ലഹരി' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചിത്രരചനാ മത്സരത്തിൽ എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എൽ.പി വിദ്യാർത്ഥികൾ ക്രയോൺസും, യു.പി, എച്ച്.എസ്. വിദ്യാർത്ഥികൾ വാട്ടർ കളറും ഉപയോഗിച്ചാണ് വരയ്‌ക്കേണ്ടത്. ഇതേ വിഷയത്തിൽ ഹൈസ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരവും സംഘടിപ്പിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 13ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. മത്സരത്തിൽ പങ്കെടുക്കുന്ന അവസരത്തിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് കരുതണം. വിശദവിവരങ്ങൾക്ക് സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യനെ (9447396353 വാട്‌സാപ്പ്) ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.