കൊല്ലം: യുത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്വന്തം വീട് വളഞ്ഞു കൊടും ക്രിമിലിനെയും തീവ്രവാദികളെയും പിടിക്കുന്നത് പോലെ കേരള പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുണ്ട​യ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.എം.സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുണ്ടക്കൽ രാജശേഖരൻ അദ്ധ്യക്ഷനായി. ആദിക്കാടു മധു, ശശി ഉദയഭാനു, ശാന്തിനി ശുഭദേവൻ, മുണ്ടക്കൽ സന്തോഷ്, മുണ്ടക്കൽ മിൽട്ടൻ എന്നിവർ സംസാരിച്ചു, ദീപു ലാൽ, ബിജു വെടിക്കുന്ന് എ.ഡി.സുരേഷ് കുമാർ, സെയ്ദലി, സുധീർ, ടെറൻസ് മെല്ലോ, സനീർ, എ.ഡി.ബാബുരാജ്, രാജൻ, സതീഷ്, സലിം, തമ്പാൻ, അഭിനന്ദ്, ജിജോ, ലിജു, നന്ദൻ, ശശി, ബേബി എന്നിവർ നേതൃത്വം നൽകി.