
കൊല്ലം: അന്തരാഷ്ട്ര ഖുർആൻ വിസ്മയം 28ന് കൊല്ലം പീരങ്കി മൈതാനത്ത് നടക്കും. പ്രശസ്തരായ എട്ടോളം ഖാരിഈങ്ങൾ പങ്കെടുക്കും വൈകിട്ട് 4ന് സദസ് ആരംഭിക്കും. പണ്ഡിത നേതാക്കളും പൗര പ്രമുഖരും സംസാരിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം വോയ്സ് ഒഫ് ഖുർആൻ ചെയർമാൻ ഹാജി ആസാദ് റഹീം നിർവഹിച്ചു. ചിന്നക്കട മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അബ്ദുൽ ജവാദ് മന്നാനി, വോയ്സ് ഒഫ് ഖുർആൻ ജനറൽ കൺവീനർ പൂജ ഷിഹാബുദ്ദീൻ, ഹബീബ് കൊല്ലം, ഇർഷാദ് മന്നാനി, അൻഹർ, ആഷിഖ്, ഹാഫിസ് ത്വയ്യിബ് മൗലവി, സിദ്ദിക്ക് മന്നാനി, നിയാസ് അയത്തിൽ, അംജിത് ജോനകപ്പുറം എന്നിവർ പങ്കെടുത്തു