collector-
കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ തഴവ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച തഴപ്പായ നിർമ്മാണ പരിശീലന പരിപാടി ജില്ലാകളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ്, ജില്ലാ നൈപുണ്യ സമിതി, തഴവ ഗ്രാമപഞ്ചായത്തിലെ ഒരുമ കരകൗശല സ്വയംസഹായസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തഴപ്പായ നിർമാണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.ദേവീദാസ് തഴവ അഭയ കേന്ദ്രത്തിൽ നിർവഹിച്ചു.

പരിശീലനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അമ്പിളിക്കുട്ടൻ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത, വാർഡ് മെമ്പർമാരായ തൃദീപ് കുമാർ, വിജു കിളിയന്തറ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ലത, ജില്ലാ സ്‌കിൽ കോർഡിനേറ്റർ അഭി ആർ.അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.