photo-

കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ 9​-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ആൻഡ് ഇ.എസ്.ഐ. കോർട്ട് ജഡ്ജി സുനിതാവിമൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ അദ്ധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്.സുബാഷ്, ട്രഷറർ കെ.ബാലചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ വിനീത വാസുദേവൻ, പി.ടി.എ പ്രസിഡന്റ് ഡോ.എം.എസ്.സുധേഷ്, ക്യാമ്പ് ലീഡർ അർജ്ജുൻ സംഗീത് എന്നിവർ സംസാരിച്ചു. തുടർന്ന് അനാഥ മന്ദിരം സന്ദർശിക്കുകയും, സ്‌കൂളിൽ വിവിധ നേതൃത്വപരിശീലന സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ക്യാമ്പ് ഇന്ന് സമാപിക്കും.