കൊല്ലം: ഡിജിറ്റൽ ഇടപാടിലെ പണം കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുണ്ടാകുന്ന തർക്കം സംഘർഷത്തിലേക്ക് നീളുന്ന പശ്ചാത്തലത്തിൽ ഇത്തരം ഇടപാടുകൾ നിറുത്തിവയ്ക്കുമെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. പമ്പുകളിൽ അക്രമം കാട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി സഫ അഷ്റഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയൻ എന്നിവർ പറഞ്ഞു.