ഓയൂർ :നെടുമൺകാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നവനീതം ചാരിറ്റബിൾ ട്രസ്റ്റ്‌ വൃക്ക രോഗികൾക്ക് സാമ്പത്തിക സഹായം ചെയ്തുകൊണ്ട് 2024 ലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ചാരിറ്റി പ്രവർത്തനങ്ങളും ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഭിലാഷ് ഉദ്ഘാടനം ചെയ്തു. നിർദ്ധന കുടുംബത്തിലെ ഇരു വൃക്കകളും തകരാറിലായ ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശിയും വീഡിയോ ഗ്രാഫറുമായ സുനിൽ കുമാറിന് 23, 000 രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി ട്രസ്റ്റ്‌ അംഗങ്ങൾ കൈമാറി. ട്രസ്റ്റ്‌ ഹാളിൽ ചെയർമാൻ കെ. കെ. മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. വാക്കനാട് ഗവ.സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി അശ്വിൻ എന്ന കുട്ടിയ്ക് ട്രസ്റ്റ്‌ നൽകിയ സാമ്പത്തിക സഹായം അഭിലാഷ് കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറി. ചടങ്ങിൽ ട്രസ്റ്റ്‌ സെക്രട്ടറി സുരേഷ് യേശുദാസൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റ്‌ അംഗങ്ങളായ അനിൽ ഇടയ്കിടം, സുധാകരൻ ഉളകോട്, ഹരി ഉളകോട്, വിനോദ് ഉളകോട്, ഓമനക്കുട്ടൻ ഇലയം, സേതു കേരളപുരം, ജയഘോഷ് നല്ലില്ല, അനിൽകുമാർ പുത്തൂർ, ഗണേശൻ കരീപ്ര, ബിജു പനവിള,എഴുകോൺ ജീവനം ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗം പ്രകാശ്, കരീപ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു. ട്രസ്റ്റ്‌ ട്രഷറർ ബിജു പഴങ്ങാലം നന്ദി പറഞ്ഞു.