തൊടിയൂർ: ഗ്രാമപഞ്ചായത്തിൽ 2024 - 25 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം തൊടിയൂർ വിജയൻ സ്വാഗതം പറഞ്ഞു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ: സുധീർ കാരിക്കൽ,സുനിതഅശോക്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ.സോമരാജൻ പിള്ള, സി.ഡി.എസ് ചെയർപേഴ്സൺ കല എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങൾ,ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, അങ്കണവാടിജീവനക്കാർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റൻ നന്ദി പറഞ്ഞു.