ശാസ്താംകോട്ട :ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച സുഭിക്ഷ ഹോട്ടൽ കെട്ടിടോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. യോഗത്തിൽ വൈസ് പ്രസിഡന്റ് ആർ. അജയകുമാർ സ്വാഗതം പറഞ്ഞു .കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ,താലൂക്ക് സപ്ലൈ ഓഫീസർ വേണുഗോപാൽ എന്നിവർ സുഭിക്ഷാ ഹോട്ടൽ നടത്തുന്ന സംരംഭകരെ ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അനിൽ തുമ്പോടൻ, ഉഷാകുമാരി, പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ പിള്ള, ഗുരുകുലം രാകേഷ് പ്രകാശിനി, രജനി, ശ്രീനാഥ്, പ്രസന്നകുമാരി, ശ്രീലത രഘു, പ്രീത കുമാരി, നസീമബീവി .പഞ്ചായത്ത് സെക്രട്ടറി ജയപ്രകാശ് എന്നിവർ സംസാരിച്ചു.