കൊ​ല്ലം: ശ്രീ നാ​രാ​യ​ണ ഗു​രു കോ​ളേ​ജ് ഒ​ഫ് ലീ​ഗൽ സ്റ്റ​ഡീ​സിൽ ഒ​ന്നാ​മ​ത് ആർ.ശ​ങ്കർ മെ​മ്മോ​റി​യൽ നാ​ഷ​ണൽ മൂ​ട്ട് കോർ​ട്ട് മ​ത്സ​ര​ങ്ങൾ 12, 13 തീ​യ​തി​ക​ളിൽ ന​ട​ക്കും. നാളെ രാ​വി​ലെ 9.30 ന് എ​സ്.എൻ ട്രസ്റ്റ്സ് ട്ര​ഷ​റർ ഡോ.ജി. ജ​യ​ദേ​വൻ സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്യും. പ്രിൻ​സി​പ്പൽ പ്രൊ​ഫ. എ​സ്. ഉ​ഷ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്.എൻ.ഡി.പി യോ​ഗം കൊ​ല്ലം യൂ​ണി​യൻ സെ​ക്ര​ട്ട​റി എൻ. രാ​ജേ​ന്ദ്രൻ, അ​ശ്വിൻ വി​ധു, അ​സി​സ്റ്റന്റ് പ്രൊ​ഫ. എ​സ്. സ്വാ​തി, ന​ന്ദ​ന ഗോ​പൻ എ​ന്നി​വർ സം​സാ​രി​ക്കും. തു​ടർ​ന്ന് ആ​ദ്യ ഘ​ട്ട മ​ത്സ​ര​ങ്ങൾ ന​ട​ക്കും. ഉ​ച്ച​യ്​ക്ക് 12 മു​തൽ 1.30 വ​രെ ര​ണ്ടാം ഘ​ട്ട മ​ത്സ​ര​ങ്ങ​ളും. 13 ന് രാ​വി​ലെ 9.30 മു​തൽ 11.30 വ​രെ ഫൈ​നൽ മ​ത്സ​ര​ങ്ങൾ ന​ട​ക്കും. ഫൈ​നൽ വി​ധികർ​ത്താ​ക്ക​ളാ​യി ഹൈ​ക്കോ​ട​തി ജ​ഡ്​ജി​മാ​രാ​യ കെ.ബാ​ബു, എ. ബ​ദ​റു​ദീൻ എ​ന്നി​വരെത്തും. തു​ടർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തിൽ പ്രിൻ​സി​പ്പൽ പ്രൊ​ഫ. എ​സ്. ഉ​ഷ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്.എൻ ട്ര​സ്റ്റ്സ് ട്ര​ഷ​റർ ഡോ.ജി.ജ​യ​ദേ​വൻ, എ​സ്.എൻ.ഡി.പി യോ​ഗം കൊ​ല്ലം യൂ​ണി​യൻ പ്ര​സി​ഡന്റ് മോ​ഹൻ ശ​ങ്കർ, ഹൈ​ക്കോ​ട​തി ജ​ഡ്​ജി​മാ​രാ​യ ജസ്റ്റിസ് കെ.ബാ​ബു, ജസ്റ്റിസ് എ. ബ​ദ​റു​ദീൻ, അസി. പ്രൊഫ. എ​സ്.എ​സ്. വി​ശ്വ​ജി​ത്ത് ആ​ന​ന്ദ് എ​ന്നി​വർ സം​സാ​രി​ക്കും. അ​സി. പ്രൊ​ഫ. എ. പ്ര​മീ​ള സ്വാ​ഗ​ത​വും അ​സി. പ്രൊ​ഫ. മി​ഥുൻ ര​ഞ്ജിത്ത് ന​ന്ദി​യും പ​റ​യും.