premanan-
കടയ്ക്കൽ മുക്കുന്നം മന്നാനിയ നഗറിൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നി‌ർവഹിക്കുന്നു

കടയ്ക്കൽ: മുക്കുന്നം മന്നാനിയ നഗറിൽ എം.പി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു . പ്രതിഭകൾക്കുള്ള അവാർഡ് ദാനവും എം.പി നിർവഹിച്ചു.

കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എ.എം.ഇർഷാദ് ആമുഖ പ്രഭാഷണവും മുക്കുന്നം കൂട്ടായ്മ പ്രസിഡന്റ് കടയ്ക്കൽ ജുനൈദ് അനുമോദന പ്രഭാഷണവും നടത്തി.

കുമ്മിള്‍ ഷമീർ, ആർ.ഷാജു കുമാർ, എം.തമീമുദ്ദീൻ,ഷാജഹാൻ കിഴുനില,ഷാനവാസ് മുക്കുന്നം,നജീം മുക്കുന്നം,സുരേഷ് നെല്ലിക്കാട്, ജെ.സുബൈർ,എ.എം.യൂസുഫുൽ ഹാദി എന്നിവർ സംസാരിച്ചു.