firos-
കുളത്തൂപ്പുഴ പഞ്ചായത്തിൽ നടന്ന പട്ടികവർഗ്ഗ മേഖലാ ക്യാമ്പ് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ : പഞ്ചായത്തിൽ പട്ടികവർഗ്ഗ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായും ജനങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം അറിയുന്നതിനുമായി പട്ടികവർഗ്ഗ മേഖല ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്തിൽ ചേർന്ന ക്യാമ്പ് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി മഹിളാമണി, പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലബീവി,ജില്ലാ പഞ്ചായത്തംഗം കെ.അനിൽകുമാർ,ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ വിധുമോൾ, എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഷൈജു തുടങ്ങിയവർ പങ്കെടുത്തു.