spc-

കൊല്ലം: കേരള സംസ്ഥാന ബാലാവകാശ കമ്മിഷനും, സംസ്ഥാന പൊലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച എസ്.പി.സി അദ്ധ്യാപകർക്കായുള്ള ഏകദിന പരിശീലന പരിപാടി കൊല്ലം സിറ്റി ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ.എൻ.സുനന്ദ ഉദ്ഘാടനം ചെയ്തു. ഡി.എൻ.ഒ സക്കറിയ മാത്യു അദ്ധ്യക്ഷനായി. എസ്.പി.സി എ.ഡി.എൻ.ഒ ബി.രാജേഷ്, സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എൽ.ലാൽ, എ.എൻ.ഒ വൈ.സാബു, ബാലാവകാശ കമ്മിഷൻ പോക്സോ സെൽ കേസ് വർക്കർ അഡ്വ.ബിനലാ മേരി ജേക്കബ്, ഡി ഡാഡ് കോഓർഡിനേറ്റർ ബിനു, ഷക്കീർ എന്നിവർ സംസാരിച്ചു.