photo
യു.ഡി.എഫ് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുറ്റ വിചാരണ സദസ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : യു.ഡി.എഫ് കരുനാഗപ്പള്ളി അസംബ്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുറ്റ വിചാരണ സദസ് മുസ്ലീംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലി കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി. എഫ് നിയോജകമണ്ഡലം പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി. മുസ്ലീംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സിദ്ദ്ക് അലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സി.ആർ.മഹേഷ്‌ എം.എൽ.എ, യു. ഡി. എഫ് ജില്ലാ ചെയർമാൻ കെ. സി .രാജൻ, ഐ.എൻ. ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, യു.ഡി.എഫ് നേതാക്കളായ എം എസ് ഷൗക്കത്ത് , കെ.ജി.രവി, ആർ.രാജശേഖരൻ, എം.അൻസാർ, അഡ്വ.കെ. എ. ജവാദ് , ബി.എസ്.വിനോദ്, അഡ്വ.പ്രവീൺകുമാർ, ചിറ്റുമൂല നാസർ, ബിന്ദുജയൻ, എൽ.കെ.ശ്രീദേവി, സുധാകർ പള്ളത്ത്, സലിം ബംഗ്ലാവിൽ എന്നിവർ സംസാരിച്ചു. എം.എ.സലാം സ്വാഗതം പറഞ്ഞു.