കൊല്ലം: തട്ടാമല പിണയ്ക്കൽ പുത്തൻപുര ചതുർബാഹു സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവം ഇന്ന് മുതൽ 22 വരെ വിവിധ പരിപാടികളോടെയും 26ന് പ്രതിഷ്ഠാ വാർഷികവും നടക്കും.

ക്ഷേത്രം തന്ത്രി നീലമന ഇല്ലത്ത് വൈകുണ്ഠം ജി.എൽ.വിഷ്ണുദത്ത് നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാ‌ർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7ന് വാളത്തുംഗൽ കളരിവാതുക്കൽ ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നാരംഭിക്കുന്ന ഉത്സവ വിളംബര ഘോഷയാത്ര പുത്തൻചന്ത ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോടിയാട്ട് വഴി ക്ഷേത്രാങ്കണത്തിലെത്തും. തുടർന്ന് 10.57 നും 11.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. വൈകിട്ട് 7ന് സ്വാമി വേദാമൃതാനന്ദപുരിയുടെ പ്രഭാഷണം. 16ന് വൈകിട്ട് 7ന് സ്വാമിനി ദേവി ജ്ഞാനവിജയാനന്ദ സരസ്വതിയുടെ പ്രഭാഷണം. 20ന് വൈകിട്ട് 5.30ന് ശനീശ്വരപൂജ, സമൂഹനീരാജന വിളക്ക്. രാത്രി 8ന് നാട്യവിസ്മയം. 21ന് വൈകിട്ട് 7ന് സ്വാമി ദയാനന്ദസരസ്വതിയുടെ പ്രഭാഷണം. രാത്രി 9ന് മഹാഹിഡുംബൻ പൂജ. 22ന് രാവിലെ 5.30ന് പൊങ്കാല, 7.30 ന് കാവടിഘോഷയാത്ര. തുടർന്ന് മഞ്ഞനീരാട്ട്, അന്നദാനം. രാത്രി 9ന് നാടൻപാട്ട്. ജനുവരി 26ന് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് രാവിലെ 11.30ന് അന്നദാനം. ഉത്സവ ദിവസങ്ങളിൽ രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭാഗവതപാരായണം എന്നിവ ഉണ്ടായിരിക്കും.