ചാത്തന്നൂർ: റോട്ടറി ക്ലബ് ഒഫ് പാരിപ്പള്ളി ടൗൺ, അലിൻകോയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സൗജന്യ സഹായ ഉപകരണങ്ങളുടെ വിതരണം ഇന്ന് രാവിലെ 10.30ന് പാരിപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.റോട്ടറി ക്ലബ് പ്രസിഡന്റ് ഡി.ജയപ്രകാശ് അദ്ധ്യക്ഷനാകും. മുൻ പ്രസിഡന്റ് വി.എസ്.സന്തോഷ് കുമാർ, ഫ്രാൻസിസ്, ജയിംസ് ജോർജ്, കബീർ പാരിപ്പള്ളി തുടങ്ങിയവർ സംസാരിക്കും. കൃത്രിമ കാൽ, കൃത്രിമകൈ, മുച്ചക്ര വാഹനം, കാഴ്ച പരിമിതർക്കുള്ള വടി, ബ്രെയ്ലി കിറ്റ്, ശ്രവണ സഹായി, സ്മാർട്ട്ഫോൺ , ഊന്നുവടി, ക്രച്ചസ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. 30 ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.