youth

കൊല്ലം: സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ തകർക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയത്.

പിണറായി വിജയൻ ക്യാപ്ടനല്ല മോൺസ്റ്ററാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരിത ബാബു, വിഷ്ണുസുനിൽ പന്തളം, അനു താജ്, പ്രേംരാജ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പവിജ പത്മൻ, ഷംല നൗഷാദ്, സംസ്ഥാന സെക്രട്ടറിമാരായ ഷഹനാസ് തൊടിയൂർ, അസയിൻ പള്ളിമുക്ക്, അജു ജോർജ്, ഇർഷാദ് ബഷീർ, ശരത്ത് പട്ടത്താനം, ഷക്കിം, സുഹൈൽ അൻസാരി, യദു കൃഷ്ണൻ, മുൻ ജില്ലാ പ്രസിഡന്റ് അരുൺ രാജ്, ദിനേശ് ബാബു, കുരുവിള ജോസഫ്, അസ്‌ലം അദിനാട്, ശിവകുമാർ, തൗഫീഖ് തടിക്കാട്, ശരത്ത് മോഹൻ, ആദർശ് ഭാർഗവൻ, ബിനോയ് ഷാനൂർ, ആഷിക് ബൈജു, അൻവർ സുൽഫിക്കർ തുടങ്ങിയവർ സംസാരിച്ചു.