കൊല്ലം: കെ.എസ്.ഇ.ബി കൊല്ലം ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലുളള പോസ്റ്റുകളിൽ കേബിൾ ടി.വി, ഇന്റർനെറ്റ് കേബിളുകൾ വലിച്ചിട്ടുള്ള ഓപ്പറേറ്റർമാർ 31ന് മുൻപ് സ്ഥാപനത്തിന്റെ ടാഗ് കേബിളുകളിൽ പതിക്കണം. അനധികൃതമായി കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ കേബിളുകൾ വലിച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യണം. ഇല്ലെങ്കിൽ ഇനിയൊരു അറിയിപ്പില്ലാതെ കേബിളുകൾ ഫെബ്രുവരി ഒന്നു മുതൽ നീക്കം ചെയ്യുമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.