photo
തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂളിൽ പുതുതായി നിർമിക്കുന്ന ശൗചാലയ സമുച്ചയതിന്റെ നിർമ്മാണോദ്ഘാടനം സി. ആർ. മഹേഷ് എം. എൽ. എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ശൗചാലയ സമുച്ചയതിന്റെ നിർമ്മാണോദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അഗം സുധീർ കാരിക്കൽ, വാർഡ് അംഗം ബി.സുശീലാമ്മ, പി.ടി.എ പ്രസിഡന്റ് ബിജു കെ.വയലിൽ, പ്രധാനാദ്ധ്യാപിക എസ്.ഡി.കല, ഉപ പ്രധാനാദ്ധ്യാപിക വി.എസ്.കവിത, സ്റ്റാഫ് സെക്രട്ടറി റെജി എസ്.തഴവ , ബി.സൗദാംബിക, അനീഷ്, തുടങ്ങിയവർ സംസാരിച്ചു.