കരുനാഗപ്പള്ളി: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കാലോത്സവമായ തൂവൽസ്പർശം സംഘടിപ്പിച്ചു. .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോളുടെ അദ്ധ്യക്ഷതയിൽ കൂടിയ കലോത്സവം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേഷ് ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.മനുരാജ്, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി, വാർഡ് അംഗങ്ങളായ ഷീജ, സിന്ധു, ബിപിൻ രാജ്, ധന്യ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം കലാപരിപാടികൾ നടന്നു.