കരുനാഗപ്പള്ളി: കാൻസർ രോഗ പ്രതിരോധ മാർഗങ്ങൾ , രോഗികൾക്ക് കൈത്താങ്ങ് എന്നീ ലക്ഷ്യങ്ങളുമായി കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച മിത്ര ആതുര സേവന സഹായിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 9.30ന് കനിവ് കൺവെൻഷൻ സെന്ററിൽ വെച്ച് സെമിനാർ സംഘടിപ്പിക്കുന്നു. കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരൻ പ്രഭാഷണം നടത്തുന്നു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ മിത്ര ചെയർമാൻ രാജീവ്‌ മാമ്പറ അദ്ധ്യക്ഷനാകും. ഡോ.നാരായണക്കുറുപ്പ് ആമുഖപ്രസംഗം നടത്തു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയം രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് , ആർ.രവീന്ദ്രൻ പിള്ള, മദനൻ പിള്ള, നജീബ് മണ്ണേൽ, സുധീർ ചോയ്സ്, സജീവ് മാമ്പറ,ബഷീർ എവെർമാക്സ്, കൺവീനർ സുദേവകുമാർ എന്നിവർ സംസാരിക്കും.