കരുനാഗപ്പള്ളി: മൂക്കുംപുഴ ദേവീക്ഷേത്രോത്സവത്തോടനുബന്ധിച്ച് കോൺഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് പണ്ടാരത്തുരുത്ത് സി.ഇ.പി.പിയുടെ ആഭിമുഖ്യത്തിൽ ചവറ ഐ.ആർ.ഇ.എലിന്റെ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 14ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.
സി.ഇ.പി.പി ഓഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ എൻ.എസ്.അജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.പി.സതീശൻ അദ്ധ്യക്ഷനാകും. എസ്.സോഹൻലാൽ സ്വാഗതം പറയും.എം.വത്സലൻ, ഹജിത, എൻ.ബിജു, പി.ഉദയകുമാരി എന്നിവർ സംസാരിക്കും. ഡോ.എസ്.ശശികുമാർ ക്യാമ്പ് വിശദീകരണം നടത്തും. ഗിരിജ അംബുലാൽ നന്ദി പറയും. അന്നേ ദിവസം രാവിലെ 8 മുതൽ ക്യാമ്പ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും പ്രവേശനം.