ചവറ: യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പന്മന ബ്ലോക്ക് കമ്മിറ്റി ഇടപ്പള്ളി കോട്ടയിൽ നിന്ന് ശങ്കരമംഗലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി . തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗം യു.ഡി. എഫ് ചെയർമാൻ കോലത്തു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, അഡ്വ.യൂസഫ് കുഞ്ഞ്,അൻവർ കാട്ടിൽ, നിഷാ സുനീഷ്, ജോസ് വിമൽരാജ്, കോഞ്ചേരിൽ ഷംസുദീൻ,പന്മന ബാലകൃഷ്ണൻ, സുധാകരൻ, ബഷീർ കുഞ്ഞ്, ശാലിനി, പ്രഭ, ഷീല, ജയച്ചിത്ര എന്നിവർ സംസാരിച്ചു.