ചവറ: ചവറയിൽ മുതിർന്ന സി.പി.എം നേതാവും കർഷക സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.കെ. ഭാസ്കരന്റെ 8 -ാം അനുസ്മരണം സംഘടിപ്പിച്ചു. ചവറ ഏര്യയിലെ എല്ലാ ലോക്കൽ കമ്മിറ്റി ഓഫീസുകളിലും എം.കെയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടന്നു
വൈകിട്ട് ഇടപ്പള്ളിക്കോട്ടയിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി. എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗംവും മത്സ്യഫെഡ് ചെയർമാനുമായ ടി. മനോഹരൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ.സുജിത്ത് വിജയൻപിള്ള എം. എൽ.എ, സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.എഫ്.ഇ ചെയർമാനുമായ കെ.വരദരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ജയമോഹൻ, പി.എ.എബ്രഹാം, സി.രാധാമണി, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജി മുരളീധരൻ, എം.കെയുടെ സഹധർമ്മിണി രാജമ്മ ഭാസ്കരൻ, ആർ.രാമചന്ദ്രൻ പിള്ള, കെ. മോഹനക്കുട്ടൻ, പി.കെ.ഗോപാലകൃഷ്ണൻ, വി.മധു, എ.നിയാസ്, സുരേന്ദ്രൻ പിള്ള, ഷീനാ പ്രസാദ്, പ്രസാദ് എന്നിവർ സംസാരിച്ചു.