ss
എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര 604-ാം നമ്പർ ശാഖയിലെ വനിതാ സംഘം അംഗത്വ വിതരണം വനിതാ സംഘം കൊല്ലം യൂണിയൻ സെക്രട്ടറി ഷീല നളിനാക്ഷൻ ലത കൊച്ചു മുണ്ടഴത്തിന് അംഗത്വം നൽകി ഉദ്‌ഘാടനം ചെയ്യുന്നു. വെൺമിണാംതറ രാജേന്ദ്രൻ, ആർ.സുനിൽ കുമാർ, ചന്ദ്രമോഹനൻ, മീനാ കുമാരി, സന്ധ്യ ബിജു എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം ശക്തികുളങ്ങര 604-ാം നമ്പർ ശാഖയിലെ വനിതാ സംഘം അംഗത്വ വിതരണം ശാഖാ ഗുരുമന്ദിര ഹാളിൽ നടന്നു. വനിതാ സംഘം കൊല്ലം യൂണിയൻ സെക്രട്ടറി ഷീല നളിനാക്ഷൻ ലത കൊച്ചു മുണ്ടഴത്തിന് അംഗത്വം നൽകി ഉദ്‌ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വെൺമിണാംതറ രാജേന്ദ്രൻ അദ്ധ്യക്ഷനായി. ശാഖാ ഭരണസമിതി അംഗങ്ങളായ സന്ധ്യ ബിജു, ചന്ദ്രമോഹനൻ, ആർ.സുനിൽ കുമാർ, ടി.ഹരിദാസൻ എന്നിവർ സംസാരിച്ചു. ശാഖ വനിതാ സംഘം സെക്രട്ടറി സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു.