
ചാത്തന്നൂർ: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ ചാത്തന്നൂർ മണ്ഡലം സമ്മേളനം പി.രവീന്ദ്രൻ സ്മാരക ഹാളിൽ നടന്നു. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.താഹാകുഞ്ഞ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.ജി.രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.ആർ.ദിലീപ് കുമാർ, ജില്ലാ പ്രസിഡന്റ് ജോസ് ഇന്നസന്റ്, ജി.ജഗദീശ് പ്രസാദ്,
ആർ.ശിവദാസൻ, ചന്ദിക എന്നിവർ സംസാരിച്ചു. വൈ.തോമസ് രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.രാജൻ സ്വാഗതവും എം.കെ.രാജു നന്ദിയും പറഞ്ഞു. പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക എന്നിവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി വൈ.തോമസ് (പ്രസിഡന്റ്), പി.പാപ്പച്ചൻ, സുന്ദരേശൻ (വൈസ് പ്രസിഡന്റുമാർ), കെ.രാജൻ (സെക്രട്ടറി), സജീന്ദ്രൻ, ജയൻ നായർ (ജോയിന്റ് സെക്രട്ടറിമാർ),
ആർ.ശിവദാസൻ (ട്രഷറർ).