കരുനാഗപ്പള്ളി : സി.പി.എമ്മിന്റെ മുതിർന്ന നേതാവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന എം.കെ. ഭാസ്കരന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കരുനാഗപ്പള്ളിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കർഷക സംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുലശേഖരപുരം, പുളിനിൽക്കും കോട്ടയിൽ നടന്ന പരിപാടി കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. കർഷസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.രാജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി ബി. സജീവൻ സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. എൻ.വിജയകൃഷ്ണൻ, റെജി ഫോട്ടോപാർക്ക്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഉണ്ണി, ഗോപിനാഥപിള്ള, സുഗതൻ തുടങ്ങിയവർ സംസാരിച്ചു.