പരവൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ
കള്ളക്കേസിൽ പെടുത്തി അറസ്റ്റ് ചെയ്തതിനെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രതിഷേധ പ്രകടനം നടന്നു. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ലത മോഹൻദാസിന്റെ നേതൃത്വത്തിൽ നടന്നപ്രകടനം കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ്, അഡ്വ.ബി.സുരേഷ്, പരവൂർ മോഹൻദാസ് നഗരസഭാ ചെയർപേഴ്സൺ പി.ശ്രീജ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, കെ.സുനിൽകുമാർ,രാധാകൃഷ്ണപിള്ള, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, ബിജീ പൂതക്കുളം, ബിനു വിജയൻ, ഷൈജു ബാലചന്ദ്രൻ, അനിൽകുമാർ, ഹക്കിം, സാദിക്ക്,ഗീത, പൊഴിക്കര വിജയൻ പിള്ള, സി.മോഹൻദാസ്, മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.