photo
പ്രബോധിനി ഗ്രന്ഥശാല പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ വ്യാവസായ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ഡി ചിദംബരത്തിന് നൽകി പ്രകാശനം ചെയ്യുന്നു.

കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രബോധിനി ഗ്രന്ഥശാല പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ വൈസ് ചാൻസിലറും നിലവിൽ ഐ.എം.ജിയുടെ ഡയറക്ടറുമായ കെ. ജയകുമാർ മുൻ വ്യാവസായ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.ചിദംബരത്തിന് നൽകി പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ പി. ദീപു, കവി മണി കെ.ചെന്താപ്പൂർ, എഴുത്തുകാരനായ ഡോ.കൃഷ്ണകുമാർ, ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ആദിത്യൻ, ജയചന്ദ്രൻ തൊടിയൂർ, മൂക്കുമ്പുഴ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എം. വത്സലൻ , കൺവീനർ സി.ചന്ദ്രബാബു, ഇ.കൃഷ്ണദാസ് ,സി.ബിനു ഗ്രന്ഥശാല സെക്രട്ടറി നേഹാ വിനിത് കലണ്ടറിന്റെ ഡിസൈനറും പ്രബോധിനി ഗ്രന്ഥശാല എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പറുമായ ബിജി ബാനർജി എന്നിവർ സംസാരിച്ചു.