prathishesham-
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് നടത്തിയ അതിക്രൂരമായ നടപടികളിൽ പ്രതിഷേധിച്ച് എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് നടത്തിയ അതിക്രൂരമായ നടപടികളിൽ പ്രതിഷേധിച്ച് എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എഴുകോൺ നാരായണൻ , മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.മധുലാൽ, മാത്തുണ്ണി തരകൻ ,കുടവട്ടൂർ രാധാകൃഷ്ണൻ, എസ് .മുരളീധരൻ, മണ്ഡലം പ്രസിഡന്റുമാരായ ശ്രീലങ്ക ശ്രീകുമാർ, രമണി വർഗീസ് , ഡോ.കുഞ്ഞാണ്ടി സാബു, രവീന്ദ്രൻ, രാജീവ് വിനായക , രാധാകൃഷ്ണൻ ചൊവ്വള്ളൂർ , ജലജ സുരേഷ് , രേഖ ഉല്ലാസ് , ജയലക്ഷ്മി അമ്മ, പ്രസാദ് കാരുവേലിൽ തുടങ്ങിയവർ സംസാരിച്ചു.